സ്വിറ്റ്സർലൻഡിലെ നഴ്സിംഗ് മേഖല ഗുണനിലവാരത്തിൽ എന്ന പോലെ രോഗി:നഴ്‌സ് അനുപാതത്തിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പൊതുവെ നിലവാരം പുലർത്തുന്നതാണ്. എന്നാൽ 2008 മുതൽ SWISS DRG (diagnosis related groups) നടപ്പാക്കിയതോടെ ആശുപത്രിരംഗo പരിചരണത്തിന്റെ കാര്യത്തിൽ ഗുണനിലവാരഭീഷണിയിലായി.
ആവശ്യമായുള്ളതിന്റെ വെറും 50 % നഴ്‌സുമാരെയാണ് രാജ്യം നിലവിൽ പരിശീലിപ്പിച്ചെടുക്കുന്നത്. വിദേശത്തു നിന്ന് വന്ന നമുക്ക് ഇത് ഒരു അവസരമായി കാണാമെങ്കിലും ഈ രാജ്യത്തിൻറെ ആതുരസേവനരംഗത്തിന്റെ ദയനീയ അവസ്‌ഥയെ ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്‌ഥക്ക് മാറ്റം വരുന്നില്ലെങ്കിൽ സേവനരംഗത്തെ ഗുണനിലവാരം താഴുന്നതിനൊപ്പം ആതുരസേവനം സാധാരണക്കാരന് അപ്രാപ്യമാകുന്ന ദയനീയാവസ്‌ഥയിലേക്കു എത്തിച്ചേരുകയും ചെയ്യും എന്ന് വിദഗ്ധർ ഉറപ്പിച്ചു പറയുന്നു. ഇത് ഇവിടുത്തെ നിലവിലുള്ള സാമൂഹ്യ സംവിധാനത്തിന്റെ തകർച്ചക്ക് കാരണമാകുകയും ചെയ്യും.
നിലവിൽ നഴ് സിങ്മേഖലയിൽ രാജ്യത്തു 11,000 ഒഴിവുകൾ ഉണ്ട്. 2029 ആകുമ്പോഴേക്കും 70,000 പുതിയ നഴ്സുമാർ ആവശ്യമായി വരും. കൂടാതെ, 10 ൽ 4 നഴ്സുമാർ പെൻഷൻആകുന്നതിനും വളരെ നേരത്തെതന്നെ ജോലി ഉപേക്ഷിക്കുന്നു. ഈ അവസ്‌ഥക്ക് വലിയ മാറ്റം വരേണ്ടത് സാധാരണക്കാരായ എല്ലാവരുടെയും ആവശ്യമാണ്. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ-സാമൂഹ്യസംഘടനകളും നഴ്സിങ് മേഖലയിലെ പ്രസ്‌ഥാനമായ Schweizer Berufsverband der Pflegefachfrauen und Pflegefachmänner(SBK) യും ചേർന്ന് ഒരു ഹിതപരിശോധനക്കു ഒരുങ്ങിയിരിക്കുന്നു. മുമ്പ് ഫെഡറൽ സർക്കാർ നിർദേശിച്ച indirekter Gegenvorschlag പ്രശ്‌നപരിഹാരത്തിന് അപര്യാപ്തമാണെന്ന ബോധ്യത്തിലാണ് വിവിധ പാർട്ടികളും സംഘടനകളും ഹിതപരിശോധനയുമായി ജനങ്ങളിലേക്ക് വീണ്ടും എത്തുന്നത്.
താഴെ പറയുന്ന നിർദേശങ്ങളാണ് «JA ZUR PFLEGEINITIATIVE» പരിഷ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്:
➢ രാജ്യം കൂടുതൽ നഴ്സുമാരെ പരിശീലിപ്പിക്കുക- ഇപ്പോൾ നൽകുന്ന പരിശീലനംകൊണ്ടു ആവശ്യത്തിന് നേര്ഴ്സുമാരെ നല്കാൻ കഴിയില്ല.
➢ ഫെഡറൽ സർക്കാരും കന്റോണുകളും പരിശീലനത്തിൽ നിക്ഷേപപം നടത്തണം. കൂടുതൽ പരിശീലന സ്ഥാപ നങ്ങളും മികച്ച പരിശീലന വേതനവും നൽകിയാൽ യുവ പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയും.
➢ ജീവനക്കാർ പെൻഷനുമുമ്പ്ജോലി ഉപേക്ഷിക്കുന്നത് തടയുക – ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക
➢ ഇപ്പോഴുള്ള ഡ്യൂട്ടി സമയവും ജോലിഭാരവും സ്വകാര്യ ജീവിതത്തിനുo കുടുംബജീവിതത്തിനുo പ്രശ്നം സൃഷ്ടിക്കുന്നു, അതിൽ മാറ്റം വരുത്തുക, തൊഴിൽ സാഹചര്യങ്ങൾ കുടുംബ സൗഹൃദം ആക്കുക
➢ ഇപ്പോൾ ഉള്ള വേതനം ജീവിത നിലവാരം നിലനിർത്താൻ ഉതകുന്നതല്ല, ഉയർന്ന വേതനം ലഭ്യമാക്കുക
➢ പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക – ആവശ്യത്തിന് നഴ്സുമാർ ഉണ്ടെന്ന് ഉറപ്പ് നൽകുക, രോഗി:നേഴ്സ് അനുപാതം പുനഃക്രമീകരിക്കുക
➢ പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളിലും മതിയായ നഴ്സുമാർ ആവശ്യമാണ്. പരിചരണ സേവനങ്ങൾക്ക് സർക്കാർ ഉചിതമായ ധനസഹായം ലഭ്യം ആ ക്കുക. ആരോഗ്യപരിചരണമേഖലയെ അത്യാവശ്യസേവന രംഗമായി പരിഗണിച്ചു ഇതിനുവേണ്ട പരിഗണന നൽകുക
ഒരു ഇടതു-പുരോഗമന പ്രസ്‌ഥാനമെന്ന നിലക്ക് സ്വിറ്റസർലണ്ടിലുള്ള തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിൽ ഇതോടെ സജീവ സാന്നിധ്യമാകുകയാണ് ഇവിടുത്തെ പ്രവാസി സംഘടനയായ KPFS. ജന്മനാടിന്റെ സ്പന്ദനങ്ങളോടൊപ്പം നിലനിന്നിരുന്ന സംഘടനക്ക് സ്വിറ്റസർലണ്ടിലെ സാമൂഹ്യഅസമത്വങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല എന്നുള്ളത് ആണ് ഈ പ്രവർത്തനങ്ങളുടെ പിന്നിലുള്ള പ്രചോദനം എന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
28.11.2021-ഇൽ നടക്കുന്ന «JA ZUR PFLEGINITIATIVE» ഹിതപരിശോധനയുടെ ഒരു പതാകവാഹകനും കെപിഎഫ്എസ് ജനറൽ സെക്രട്ടറിയുമായ ശ്രീ സാജൻ പെരേപ്പാടൻ ഈ സംരംഭം വന്പിച്ച വിജയം ആക്കുവാൻ സ്വിസ്സിലുള്ള എല്ലാ മലയാളി നേഴ്‌സുമാരുടെ സജീവസഹായവും പിന്തുണയും അഭ്യർത്ഥിക്കുന്നു.
Bern, 08.10.2021
Literaturhinweis
https://www.swissdrg.org/de