സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പൊന്നോണം 2024 സെപ്റ്റംബർ 21 നു സൂറിച്ചിലെ വിശാലമായ ബ്യൂലാഹിലെ ഹാളിൽ അരങ്ങേറും.
സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ കാരുണ്യപ്രവൃത്തികൾ ചെയ്തുവരുന്ന കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്.,ഓണസദ്യയോടൊപ്പം നടൻ പാട്ടുകളും ,തമാശയും കൂടാതെ ഒരു മണിക്കൂർ നീളുന്ന ഡാൻസ് പ്രോഗ്രാമും ഒപ്പം പ്രേശസ്ത ഗായകരുടെ സംഗീത വിരുന്നുമായി ഒരുക്കുന്ന പൊന്നോണത്തിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിക്കും . .രാഗഭാവ താളലയങ്ങളും കരചരചലനങ്ങളും ആസ്വാദനത്തിനു പുതിയ ഊടും പാവും നെയ്യുവാൻ വര്‍ണ്ണപൊലിമ തീര്‍ത്തുകൊണ്ടു സ്വിസ്സ് മലയാളികളുടെ മുമ്പിലേക്കു 2006 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ രംഗ് ദേ ബസന്തിയിലെ രൂബരൂ എന്നഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശിയ പുരസ്കാരവും പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും നേടിയിട്ടുള്ള നരേഷ് അയ്യരും മറ്റു ഗായകരും ഒരു ഹൈ എനര്‍ജി പവര്‍ ഷോയുമായി അണിനിരക്കും .
സദ്യയ്ക്കായുള്ള കാത്തിരിപ്പിനിടയിലും , സദ്യ ആസ്വദിക്കുമ്പോഴും, വൈകുന്നേരത്തെ പരിപാടികൾ തുടങ്ങുന്നത് വരെയും ആളുകളെ ആനന്ദിപ്പിക്കാൻ മൂന്ന് അനുഗ്രഹീത കലാകാരൻമാരായ രാജേഷ് തംബുരു, മനോജ് ഗിന്നസ് , രാജേഷ് തിരുവമ്പാടി എന്നിവർ വേദിയിൽ എത്തും .പ്രശസ്ത കൊറിയോഗ്രാഫർ ബിജു സേവ്യർ സംവിധാനം ചെയ്ത്, സിനിമാ സ്റ്റോറിബോർഡ് ആർട്ടിസ്റ്റ് കലാഭവൻ സിനാജ് ചിട്ടപ്പെടുത്തി, നൂറിലധികം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ഓപ്പണിങ്ങ് ഡാൻസ് പ്രോഗ്രാം വ്യത്യസ്തത പുലർത്തും .
തുടർന്ന് ദേശീയ അവാർഡ് ജേതാവ് നരേഷ് അയ്യരും തിനക് ദിൻ ബാൻഡും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം അരങ്ങേറും . നരേഷ് അയ്യരോടൊപ്പം സിനിമ പിന്നണി ഗായകരായ സന മൊയ്തുട്ടിയും സൂരജ് സന്തോഷും ഒപ്പം ചേരുന്നു. നാട്ടിൽ നിന്നും എത്തിയ പാചകവിദഗ്ദ്ധർ തയാറാക്കിയ വിവിധ കേരളീയ വിഭവങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ലഭ്യമായിരിക്കും കൂടാതെ രാത്രിഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
മുമ്പൊരിക്കലും ഇല്ലാത്ത രീതിയിലുള്ള മാർക്കറ്റിംഗ് സംവിധാനമാണ് ഈ വര്ഷം കേളിക്കുവേണ്ടി പ്രോഗ്രാം ഓർഗനൈസർ സിൻജോ നെല്ലിശേരി ആവിഷ്കരിച്ചത് ,ഒപ്പം ആർട്സ് കൺവീനർ റീന അബ്രാഹവും ,പി ആർ ഓ സുബി ഉള്ളാട്ടിലും,ജോയിന്റ് സെക്രെട്ടറി മഞ്ജു കാച്ചപ്പള്ളിയും ,എക്സികുട്ടീവ് മെമ്പർ ബിജു നെട്ടൂരും ചേർന്ന് സോഷ്യൽ മീഡിയ ,വാട്സ്ആപ് ഗ്രൂപ്പുവഴി ഏകദേശം 100 ൽ അധികം പോസ്റ്റേഴ്സിലൂടെയും വീഡിയോ പ്രൊമോഷൻ ക്ലിപ്പിലൂടെയും കഴിഞ്ഞ മൂന്നുമാസമായി ചിട്ടയായ മാർക്കറ്റിങ് ആണ് നടത്തിയത് .
വിവിധ കമ്മിറ്റികൾ എക്സിക്യുട്ടീവ് കമ്മിറ്റിയുമായി ചേർന്ന് ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി സെക്രെട്ടറി ജിജിൻ രാജഗോപാലനും ,ട്രെഷറർ അജയ് ചന്ദ്രൻനായരും,കൺവീനർ സേതുനാഥ് ഒതയോത്തും അറിയിച്ചു .
പ്രവാസലോകത്തെ മികച്ച ഓണഘോഷത്തിന്റെ അവസാന മിനുക്ക് പണികളിലാണ് കേളിയെന്നും, സുമനസ്സുകളായ എല്ലാവരുടെയും സാന്നിദ്ധ്യം കേളിയുടെ പൊന്നോണത്തിന് ഉണ്ടാകണമെന്നും ഒരിക്കൽക്കൂടി ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും കേളി എക്‌സിക്യു്ട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ദീപ മേനോൻ അറിയിച്ചു .