Association Pravasi Switzerland

സൂറിച്ചിൽ നടക്കുന്ന പതിനാറാം കേളി ഇന്റർനാഷണൽ കലാമേളക്ക് തിരി തെളിഞ്ഞു .

സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയിൽ വച്ച് നടത്തുന്ന ഏറ്റവും വലിയ യുവജനോത്സവവേദി ഒരുക്കുന്നത്.

ഇനി രണ്ടു ദിനരാത്രങ്ങൾ ഭാരതീയ കലകൾ സൂറിച്ചിൽ പ്രഭ ചൊരിയും. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി മുന്നൂറിലധികം രജിസ്ട്രേഷനാണ് ഇത്തവണ ഉള്ളതെന്ന് ജനറൽ കൺവീനർ റീന അബ്രാഹം അറിയിച്ചു. ഇന്ത്യൻ കലകൾക്ക് വെള്ളവും വെളിച്ചവും നൽകി യുവജനോത്സവത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന സാർവ്വദേശീയ മേളയാണ് കേളി അന്താരാഷ്ട്ര കലാമേള.

ഇന്ത്യൻ എംബസ്സി, സൂര്യ ഇന്ത്യ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേളി അന്താരാഷ്ട യുവജനോത്സവം ഒരുക്കുന്നത്. കഴിഞ്ഞ പതിനാറ് വര്ഷങ്ങളായി മികച്ച രീതിയിൽ ആണ് സംഘാടകർ കലാമേള ഒരുക്കുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങൾക്ക് പുറമെ കേളി കലാരത്ന , ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി തുടങ്ങിയവക്ക് പുറമെ എല്ലാ മത്സര വിജയികൾക്കും ട്രോഫികളും സെർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും.

ഇന്ദ്രിയങ്ങളിൽ സർഗവസന്തം വിടർത്തുന്ന കേളി അന്താരാഷ്ട്രകലാമേള ജൂൺ എട്ട് ,ഒൻപത് തിയതികളിൽസൂറിച്ചിൽ

സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായകേളി നടത്തുന്ന  കലയുടെ മാമാങ്കമായ കേളി കലാമേള ജൂൺ എട്ട് ,ഒൻപതു  തീയതികളിൽ സൂറിച്ചിൽ വെച്ച് നടക്കുന്നു …

കേളി അന്താരാഷ്ട്ര പതിനാറാമത് കലാമേളക്കാണ് സൂറിച് ഫെറൽടോർഫിൽ അരങ്ങൊരുങ്ങുന്നതു .ഇന്ത്യൻ അനുഷ്ടാന  കലകളെ  രണ്ടാം തലമുറക്ക്  പകർന്നു കൊടുക്കുന്ന മഹത്തായ ധർമ്മമാണ്  കേളി വര്ഷങ്ങളായി ചെയ്യുന്നത് .

ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ ഈ കലാമാമാങ്കത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു .മികച്ച സംഘാടന പാടവത്തോടെ കലാമേള ഒരു വൻ വിജയമാക്കിതീർക്കുവാൻ വിവിധകമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തുന്നു ..

സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസിയുടെയും  സുര്യ ഇന്ത്യയുടെയും സഹകരണത്തോടെ നടത്തപെടുന്ന ഈ കലാമേള പ്രവാസി മലയാളികൾക്കെന്നും ഉത്സവലഹരി പകരുന്നു . കലാമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കലാസ്നേഹികൾ പങ്കെടുക്കുന്നു..

മുന്നൂറിലധികം    മത്സരാർത്ഥികൾ  വിവിധയിനങ്ങളിലായി  രണ്ട്  ദിന യുവജനോത്സവത്തിൽ പങ്കെടുക്കുന്നത് സാധാരണമാണ്. ജേതാക്കൾക്ക് ട്രോഫിയും സെർറ്റിഫിക്കേറ്റും  നൽകും .  വിദഗ്ധ  ജഡ്ജിംഗ് , സംഘാടനവൈഭവം ,   കേളി അംഗങ്ങളുടെ അകമഴിഞ്ഞസഹകരണം         ഇവയൊക്കെ കലാമേളയുടെ വിജയത്തിന്ഹേ തുവാകുന്നു .    വിവിധ ഭാഷകളെയും ദേശങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി കേളി ഒരുക്കുന്ന പതിനാറാമതു   കലാമേള    ഈ വർഷവും     വൻ വിജയമാക്കുന്നതിന്റെ  പണിപ്പുരയിലാണ്  കേളി ഭാരവാഹികളും ഇതര കമ്മിറ്റി അംഗങ്ങളും.

മത്സരങ്ങളിലേക്കും ,സംഗീതവിരുന്നിലേക്കും കലാമേള ഭാരവാഹികൾ എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നു .