Association Pravasi Switzerland

കലാകായിക രംഗത്തെ പ്രവർത്തനവീഥിയിൽ പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് ബാസലിനു നവനേതൃത്വം.

സ്വിറ്റ്സർലൻഡ് ബാസലിലെ മലയാളീ സൗഹൃദ കൂട്ടായ്മയിൽ നിന്നും പതിനാറുപേർ ഒത്തുചേർന്നു കലാ കായിക വിനോദങ്ങൾക്കു പ്രാമുഖ്യം നൽകിക്കൊണ്ട് 2012 ൽ രൂപീകരിച്ച സംഘടനയായ കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബിന്റെ പത്താം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രെസിഡന്റായി ശ്രീ സിബി തോട്ടുകടവിലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു .

ആരംഭകാലഘട്ടം മുതലേ സ്വിസ് മലയാളീ സമൂഹത്തിനോട് ചേർന്ന് നിന്നുകൊണ്ട് കലക്കും ,സ്പോർട്സിനും ഊന്നൽ നൽകി നടത്തിയ പല പ്രോഗ്രാമുകളും സംഘടനക്ക് ജനപ്പാനകളിത്തത്തിലൂടെ വിജയിപ്പിക്കുവാൻ സാധിച്ചു .

സംഘടനയുടെ ഭാഗമായി 2014 ൽ തുടക്കമിട്ട വനിതാ ചാരിറ്റി വിഭാഗമായ എയ്ഞ്ചൽ ബാസൽ മലയാളനാടിനെ ഏറെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കാളികളാകാൻ സാധിച്ചു .അതുപോലെ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും ,ഭവനരഹിതർക്കു വീട് വെച്ച് നൽകിയും എയ്ഞ്ചൽ ബസലിന്റെ പ്രവർത്തനങ്ങൾ മറ്റുള്ള കൂട്ടായ്മകൾക്ക് മാതൃകയായി പ്രവർത്തിച്ചു വരുന്നു .

പത്താം വാർഷികത്തിനോടനുബന്ധിച്ചു വിപുലമായ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുവാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധിക്കാത്തതിനാൽ സംഘടനയുടെ യൂത്ത് വിഭാഗം ഏപ്രിൽ ഒൻപതിന് ബാസലിൽ സംഘടിപ്പിക്കുന്ന മിക്സഡ് യൂത്ത് വോളീബോൾ ടൂര്ണമെന്റായിരിക്കും പ്രധാന ആകര്ഷണമെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു .