സർഗ്ഗ സൗന്ദര്യത്തിൻ്റെ ഭാവ രാഗങ്ങൾ പീലി നീർത്തിയാടുന്ന 18-ാമത് കേളീ ഇൻ്റർനാഷണൽ കലാമേള ഈ വരുന്ന May 27, 28 തീയതികളിൽ Hombrechtikon-ൻ്റെ ഹരിത ഭൂമികയിൽ ജൂബിലി വർഷത്തിൻ്റെ നിറവോടെ അരങ്ങുണരാൻ അണിഞ്ഞൊരുങ്ങുകയായ്.
യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ കലോൽസവമായ ഇൻ്റർനാഷണൽ കലാമേളയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനു മായ് കേളി എക്സിക്യൂട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റികളും ചേർന്ന് കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇക്കഴിഞ്ഞ ജനുവരി 14 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഈ വരുന്ന മെയ് 6-ന് അവസാനിക്കുന്നതായിരിക്കും.
ഭാരതീയ കലകളുടെ കുലീനഭാവങ്ങളെ നടന ചാരുതയുടെ പൊൻ നൂലിൽ കൊരുത്തെടുത്ത് അനേകം പ്രതിഭകളിലൂടെ കേളിയുടെ കലാഗോപുരം കാലഘട്ടത്തിൻ്റെ കഴുത്തിലണിയിക്കുന്ന ചരിത്ര നിമിഷത്തിനായ് കാത്തിരിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.kalamela.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.