പ്രവാസി മലയാളികൾക്കിടയിൽ കായികക്ഷമതയുടെ സന്ദേശവുമായി ,കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന വീര്യവുമായി ,അടങ്ങാത്ത ആവേശവുമായി ഫുട്‍ബോൾ പ്രേമികൾക്കായി ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് .2019 നവംബർ മാസം മൂന്നാം തിയതി വിയന്നയിലെ ആൾട്ടർലാ യിലെ ഹാളിൽ വച്ചു നടക്കുന്നു .
കണംകാലുകളിൽ കാട്ടുകുതിരയുടെ കരുത്തും കാട്ടുകലമാന്റെ വേഗതയുമായി കളിക്കളത്തിൽ മേയ്ക്കരുത്തും ,കൈക്കരുത്തും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ തകർത്തെറിഞ്ഞു പടപൊരുതാൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുന്നു ..
ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാന്‍ താല്‍പര്യമുള്ള ടീമുകളുടെ രജിസ്ട്രേഷന്‍ സംഘാടകര്‍ ഇതിനോടൊപ്പം ക്ഷണിച്ച് കൊള്ളുന്നു. രജിസ്ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക .
![](https://i0.wp.com/malayalees.ch/wp-content/uploads/2019/09/4baa70cd-a5fa-41b0-8a69-403c4eb88e74.jpg?resize=640%2C829&ssl=1)