സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ എക്സികുട്ടീവ് മെമ്പറും ,മുൻ പ്രെസിഡന്റുമായിരുന്ന ശ്രീ ബിന്നി വെങ്ങപ്പള്ളിയുടെ പ്രിയ പിതാവ് ശ്രീ മാത്യു വർഗീസ് വെങ്ങപ്പള്ളിൽ (മാത്തച്ചൻ, 90 വയസ്സ്), ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . ഭാര്യാ ശ്രീമതി ത്രേസ്യാമ്മ മാത്യു റാന്നി ഇടിമണ്ണിക്കൽ കുടുംബാംഗമാണ്
സംസ്കാരകർമ്മങ്ങൾ പിന്നീട് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും.
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .







