കൈവിരലുകളില്‍ മാന്ത്രിക സംഗീതം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സിയും ഇന്ത്യയിലെ പ്രശസ്‌തമായ ബാന്‍ഡ് സോളിഡും ,കൂടാതെ പ്രേശസ്ത ഗായകരും അണി നിരക്കുന്ന മെഗാ ഷോ ആണ് അണിയറയിൽ കലാലയം ഒരുക്കുന്നത് , സ്റ്റീഫന്‍ ദേവസ്സി സ്വന്തം ബാന്‍ഡ് ആയ സോളിഡുമായ് സ്വിസ്സിൽ തരംഗം സൃഷ്ടിക്കാന്‍ മറ്റു ഗായകരോടൊപ്പം എത്തുകയാണ് . തീർച്ചയായും ഭാരതീയം 24 സ്വിസ്സ് മലയാളികൾക്ക് പുതിയ അനുഭവമായിരിക്കും. ഭാരതീയം ഷോയുടെ ഓൺലൈൻ ടിക്കറ്റ് താഴെ കൊടുത്തിരിക്കുന്ന ഇമേജിൽ ക്ലിക്ക് ചെയ്‌തോ അല്ലെങ്കിൽ ലിങ്കിലൂടെയോ വാങ്ങാവുന്നതാണ് .
CLICK HERE AND PURCHASE YOUR TICKETS
കാൽനൂറ്റാണ്ടിന്റെ സഞ്ചാരവീഥിയിൽ എന്നും സ്വിസ്സ് മലയാളികൾക്ക് കലാവിരുന്നുകളുടെ പുതുമഴ പൊഴിച്ച് ജനമനസ്സുകളെ കുളിർമഴയണിയിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ കലാലയം ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേളയിൽ മറ്റൊരു കുളിർമയാർന്ന കലാവിരുന്നുമായി എത്തുന്നു “ഭാരതീയം”.
2024 മാർച്ച് 2 ന് സൂറിച്ചിലെ വിശാലമായ ഡീറ്റികോൺ സ്റ്റാറ്റ് ഹാളിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് ആഘോഷപൂരങ്ങളുടെ കൊടിയേറുന്നു. ഭാരതീയകലാലയത്തിന്റെ അഭിമാനമായ, 22 വർഷങ്ങളോളമായി നടത്തിവരുന്ന യുവതലമുറക്കുള്ള ഭാരതീയകലോത്സവുമായി തുടങ്ങുന്നു ഘോഷാരവങ്ങൾ. ഈ ആഘോഷ പാരമ്യതയിൽ ഉത്സവക്കൊഴുപ്പേകാൻ അണിയിച്ചൊരുക്കുന്നു, യുവതലമുറയിലെ , ഇന്ത്യ മുഴുവനും പേരുകേട്ട സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, അദ്ദേഹത്തിന്റെ Solidband നൊപ്പം കാണികളുടെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് ചിറകടിച്ചുയർത്താൻ മലയാളം , തമിഴ് ,ഹിന്ദി ചലച്ചിത്രപിന്നണിഗാനങ്ങളിലെ ഹിറ്റുകളുടെ രാജാവും AR Rehman ഷോകളിലെ സ്ഥിരസാന്നിധ്യവുമായ ശ്രീ ഹരിചരൻ ശേഷാദ്രി . ശ്രവണസുന്ദരമായ ഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച കേരള സ്റ്റേറ്റ് ഫിലിം best ഗായികക്കുള്ള അവാർഡിന് അർഹയായ നിത്യ മാമ്മൻ. അടിപൊളി പാട്ടുകളുടെ ആരവുമയി ടോജൻ ടോബി.
ഭാരതീയ കലകളുടെ സര്‍ഗാത്മക കവാടമായ സ്വിറ്റ്സര്‍ലെന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ കലാലയം ലാസ്യകലകളുടെ ചാരുതയും സംഗീതത്തിന്റെ മനോഹാരിതയും സമന്വയിപ്പിച്ച് സ്വിസ് മലയാളികള്‍ക്കായ് ഒരുക്കുന്ന ഭാരതീയം 24 തികച്ചും വ്യത്യസ്തയാർന്ന കലാവിരുന്നായിരിക്കുമെന്ന് കലാലയം ചെയർമാൻ , വിൻസെന്റ് പറയംനിലവും സെക്രട്ടറി റോബിൻ തുരുത്തിപ്പള്ളിയും അറിയിച്ചു.