രമേശ് നാരായണനും അവാർഡ് ദാനവും,
സത്യഭാമയും കറുപ്പുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ആടിത്തിമർക്കുമ്പോൾ, അതിനിടയിൽ ട്രോഫിയും കൊണ്ട് പോകുന്നവരാണ് ഇവരുടെ ഒക്കെ ഇരകൾ.
സത്യമതാണ്.
ആസിഫ് അലി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മാസ്റ്റർപീസ് അഭിനയ പ്രകടനമായിരുന്നു അന്ന്…അവിടെ… അങ്ങനെ. അയാളുടെ ജീവിതത്തിലെ ബെസ്റ്റ് ആക്ടർ അവാർഡ് മുഹൂർത്തം അതായിരുന്നു.
തിരക്കഥയും
സംവിധാനവും
അഭിനയവും
ഒറ്റയ്ക്ക്ചെയ്ത്, സ്വന്തം പേരിൽ മാത്രം നേടിയെടുത്ത പട്ടം.
അതയാൾ അർഹിക്കുന്നു.ഈ വർഷത്തെ
ഏറ്റവും നല്ല അഭിനേതാവിനുള്ള അവാർഡ്,ഈ പ്രകടനത്തിന് താങ്കൾ അർഹിക്കുന്നു.
ഒരു പക്ഷെ ജീവിതത്തിൽ സന്തോഷമോ സങ്കടമോ ഒക്കെ വരുമ്പോൾ
ഒരാളുടെ പ്രതികരണങ്ങൾ ഏതു രീതിയിൽ അതിരു കടന്നാലും മനുഷ്യർ
അതിനെ ആദരവോടെ സ്വീകരിക്കും. പച്ചയായ മനുഷ്യന്റെ വികാര പ്രകടനങ്ങളായവ വാഴ്ത്തപ്പെടുകയും ചെയ്യും. ഒരു പക്ഷെ പരസ്യമായ്, പൊതുവേദിയിൽ, അങ്ങനെ അല്ലാതെ ആയിട്ടായാലും ഒക്കെ മനുഷ്യർ അപമാനിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുമ്പോൾ
ഒരാളെങ്ങനെ പ്രതികരിക്കണം എന്നത് അതൊരു ജീവിത പരീക്ഷണമാണ്.
അതിന് പ്രത്യേകിച്ചൊരു പ്രകടന പത്രികകളും ഇല്ല.
ഒരുവൻ അവിനിലുള്ള നന്മയുടെയോ തിന്മയുടേയോ ഭണ്ഡാരത്തിൽ നിന്നും ഇഷ്ടമുള്ളത്
ആവിഷ്ക്കാര സ്വാതന്ത്യത്തോടെ പുറത്തെടുക്കുന്നു.
പിന്നീടത് കാണുന്നവരിലും
അതേ വികാരങ്ങൾ തന്നെ ഉണർത്തുന്നു….
സന്തോഷത്തിന്റെ യും സാഹോദര്യത്തിന്റെയും
സഹിഷ്ണുതയുടയും
സമാധാനത്തിന്റെയും
വെള്ളരിപ്രാവുകളെ
തുറന്നു വിട്ട ആസിഫ്,
നിങ്ങളൊരു വലിയ മനുഷ്യനാണ്.
നിങ്ങളും
നിങ്ങളുടെ
മനസാക്ഷിയും തമ്മിലത് പറഞ്ഞ് തീർത്തു…. ആരുമറിഞ്ഞില്ല.
ആരും കേട്ടില്ല.
പലപ്പോഴും ജീവിതമ
ങ്ങനെയാണ്. വെള്ളിവെളിച്ചത്തിൽ
തിളങ്ങി നിൽക്കുമ്പോഴും,
ജനത്തിരക്കിൽ
തിക്കിത്തിരക്കി നിൽക്കുമ്പോഴും,
ആയിരങ്ങൾ
നോക്കി നിൽക്കുമ്പോൾ പോലും….
പെട്ടന്നങ്ങ് നമ്മൾ
ഒറ്റപ്പെട്ടുപ്പോയേക്കാം.
എന്ത് എങ്ങനെ ചെയ്യണമെന്നറിയാതെ….പെട്ടന്നങ്ങ് ഒരാൾ ആരുമല്ലാതായി പ്പോയേക്കാം.
അവിടെയും
മനസാനിധ്യം
ധൈര്യം തരുന്നവർ ഭാഗ്യവാന്മാരാണ്…
മഹാൻമാരാണ്…
വെറും മഹാമാരല്ല…
ഇമ്മിണി ബല്യ മഹാന്മാര്.