Association Pravasi Switzerland

വിയന്നയിലേയും ,ഫ്രാൻസിലെയും ഭീകരതക്കെതിരെ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ഐക്യദാർഡ്യം .

നിരപരാധികളെ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തി ലോകത്തിലെ സമാധാന രാജ്യങ്ങളിലേക്കും ഭയം പടർത്തുന്നു ഭീകരവാദം ! ലോകത്തിലെ ഏറ്റവും സമാധാനപൂർവ്വം ജീവിക്കുന്ന ജനതയുടെ നഗരമാണ് വിയന്ന. ഇവിടങ്ങളിലെ അരക്ഷിതാവസ്ഥയാണ് ഭീകരവാദികൾ ലക്ഷ്യമിടുന്നത്. തികച്ചും ഇത് ഇസ്ലാമിക തീവ്രവാദമാണെന്നും, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് യൂറോപ്പ് സ്വാഗതമേകിയതിൻ്റെ തിക്തഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും സാഷ്യപ്പെടുത്തുന്നു

മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭീകരാക്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസം വിയന്നയിലും ഫ്രാൻസിലും നടന്നത് .നിരവധി പേരുടെ ജീവൻ അപഹരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ഭീകരാക്രമണത്തെ ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയും ശക്തമായി അപലപിക്കുകയുണ്ടായി .

വിയന്നയിലും ഫ്രാൻസിലും ആക്രമണത്തിന് ഇരയായവരോടും ,ജനതയോടും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഏഴ് മണിക്ക് ഒരു മിനിറ്റ് തിരി തെളിയിക്കുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്യുന്നു .