Association Pravasi Switzerland

സാമൂഹ്യ സേവന പാതയിൽ മാതൃകയായ ഏഞ്ചൽസ് ബാസൽ വനിതാ കൂട്ടായ്മയുടെ ചാരിറ്റി ലഞ്ച് ഇവൻറ് ശ്രദ്ധേയമായി.

ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷമായി ഗുണകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വിറ്റ്സർലന്റിലെ എയ്ഞ്ചൽസ് ബാസലിന്റെ ലഞ്ച് ഇവൻറ് നവംബർ 19ന് ഞായറാഴ്ച്ച ബാസലിലെ സെൻറ് അന്റണീസ്‌ പാരിഷ്ഹാളിൽ വച്ച് നടത്തുകയുണ്ടായി.

പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന പൊതുസമ്മേളനത്തിൽ ബാസൽ ഇടവകവികാരി ഫാദർ സ്റ്റെഫാൻ കെംലെർ അധ്യക്ഷതവഹിച്ചു. സംഘടനാ കോഡിനേറ്റർ സിമ്മി ചിറക്കൽ സ്വാഗതം ആശംസിച്ച വേദിയിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളി, ബാസൽ പാരിഷ് പ്രസിഡണ്ട് പീറ്റർ ഷൂൾ, KCSC പ്രസിഡണ്ട് സിബി തോട്ടുകടവിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

ഏഞ്ചൽസ് ബാസൽ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഫെൻലിൻ & ഫെസിൻ ചിറക്കൽ നടത്തിയ ഹ്രസ്വചിത്ര പ്രദർശനവും, യുവകലാപ്രതിഭകളുടെ കലാപ്രകടനങ്ങളും സംഗീതവിരുന്നും ഇവൻറ് ഏറെ ആകർഷകമാക്കി.


ബോണി തോട്ടുകടവിൽ അവതാരകനായിരുന്ന ചടങ്ങിൽ സംഘടനയുടെ കോഡിനേറ്റർ ലിസ്സി കുരീക്കൽ ഇവൻറ് മനോഹരമാക്കുവാൻ പ്രവർത്തിച്ചവർക്കും, സംഘടനയുടെ പ്രവർത്തനങ്ങളോട് സഹകരിക്കുന്നവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

CLICK HERE AND WATCH MORE PHOTOS