ആഷിഖ് അബുവിന്റെ പുതിയ ചിത്രം വൈറസിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 17 വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയത്. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്താണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. 17 വര്‍ഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന പൂര്‍ണിമയ്ക്ക് ആശംസകള്‍ നേരുന്നുവെന്ന് ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ മന്ത്രി കെ.കെ ശൈലജയെ അവതരിപ്പിക്കുന്ന രേവതിയുടെയും നഴ്സ് ലിനിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ വൈറലായിരുന്നു
