ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന്റെ ജീവിതം സിനിമയാകുന്നു. തപ്സ്വി പന്നുവാണ് മിഥാലിയായി വെള്ളിത്തിരയിലെത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡില്‍ ഇപ്പോള്‍ കായികതാരങ്ങളുടെ ജീവചരിത്രങ്ങള്‍ സിനിമയാക്കുന്നതാണ് പുതിയ ട്രെന്‍റ്. സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്, എംഎസ് ധോണി, മേരികോം, ദങ്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വിജയം ഇത്തരം ചിത്രങ്ങള്‍ക്കുള്ള സ്വകാര്യതയെ അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിഥാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ ഒരുങ്ങുകയാണ്.
മിഥാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിഥാലിയായി എത്തുകയെന്നതില്‍ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ തപ്സ്വി പന്നുവാകും മിഥാലിയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ താരം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സൂര്‍മ എന്ന ചിത്രത്തില്‍ തപ്‍സി ഹോക്കി താരമായി അഭിനയിച്ചിരുന്നു. ഇനി ക്രിക്കറ്റ് താരമായിട്ടാണ് തപ്‍സി എത്തുക.
തന്റെ കരിയറിലുടനീളം പുരുഷന്‍മാരുടെ മാത്രം കുത്തകയല്ല ക്രിക്കറ്റെന്ന് തെളിയിച്ച കായിക താരമാണ് മിഥാലി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണ്‍. ഏകദിനത്തില്‍ 6000 റണ്‍സ് മറികടന്ന ഏക വനിത. 200 ഏകദിനങ്ങള്‍ കളിച്ച ഏക താരം.