Movies

‘തള്ളലുമായി’ ശ്രീനിവാസനും ധ്യാനും; കുട്ടിമാമ ട്രെയ്‌ലര്‍

ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് `കുട്ടിമാമ`. അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വി.എം വിനുവാണ് ചിത്രത്തിന്റെ സംവിധയകൻ. സംഗീത സംവിധാനം അച്ചു രാജാമണിയാണ്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകനാണ് അച്ചു.

മനാഫ് തിരക്കഥ എഴുതിയ ചിത്രത്തിൽ വി.എം വിനുവിന്റെ മകൻ വരുണാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍മാണം ഗോകുലം ഗോപാലനുമാണ്. നായികമാരായെത്തുന്നത് മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. മെയ് രണ്ടിനാണ് ചിത്രം റിലീസ് ചെയുന്നത്.