Movies

‘ഒരു കഥ സൊല്ലട്ടുമാ സാര്‍’ ഹിന്ദിയില്‍ വിക്രമും വേദയുമാകാന്‍ സെയ്ഫും ആമീറും…

മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച വിക്രം വേദ എന്ന തമിഴ് ത്രില്ലര്‍ ഹിന്ദിയിലേക്ക്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആമീര്‍ ഖാനും സെയ്ഫ് അലി ഖാനും ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിക്രമായി സെയ്ഫും വേദയായി ആമീറും വേഷമിടുമെന്നാണ് ഫിലിം ഫെയര്‍ പറയുന്നത്.

തമിഴില്‍ ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും തന്നെയാണ് ഹിന്ദിയിലും സംവിധായക വേഷത്തില്‍. ചിത്രത്തിന്‍റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷമാകും ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുക. വിക്രം വേദ എന്നുതന്നെയായിരിക്കും ഹിന്ദിയിലും ചിത്രത്തിന്‍റെ പേര് എന്നാണ് ലഭിക്കുന്ന സൂചന.