Movies

സാഹോ 200 കോടി ക്ലബിലെത്തി

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ നിന്നും കോടികള്‍ നേടി പ്രഭാസിന്റെ സാഹോ. ചിത്രം 200 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്.

മൂന്ന് ഭാഷകളില്‍ എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 50 കോടിയാണ്. വരും ദിവസങ്ങളില്‍ സാഹോയുടെ കുതിപ്പ് ഇനിയും ഉയരുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സുജീത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ്, ശ്രദ്ധ കപൂര്‍, ലാല്‍, നിതിന്‍ നീല്‍ മുകേഷ്, അരുണ്‍ വിജയ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജിബ്രാനാണ്.