Movies

സ്ത്രീ ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളുമായി പെണ്ണാള്‍; സംവിധാനം സുരഭി ലക്ഷ്മി

ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പാട്ടിലൂടെ വരച്ചിടുന്ന ‘പെണ്ണാള്‍’ എന്ന സംഗീത സീരീസിലെ ആദ്യ ഗാനം പുറത്തിറങ്ങി. സീരീസിലെ ആദ്യ ഭാഗമായ കൗമാരമാണ് പുറത്തിറങ്ങിയത്. സംവിധാനം ചെയ്തത് നടി സുരഭി ലക്ഷ്മിയാണ്. സുരഭിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

കൗമാരം കൂടാതെ സ്ത്രീയുടെ ജീവിതത്തിലെ ബാല്യം, യൗവനം, മാതൃത്വം, വാര്‍ധക്യം തുടങ്ങിയ ഘട്ടങ്ങളാണ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷൈല തോമസിന്റെ വരികള്‍ക്ക് ഗായത്രി സുരേഷ് ഈണമിട്ടിരിക്കുന്നു. ഡോ.ഷാനി ഹഫീസാണ് ആലാപനം. പാപ്പിനുവാണ് ഛായാഗ്രഹണം. നടിമാരായ ഐശ്വര്യ ലക്ഷ്മി, അനു സിതാര, സംയുക്ത മേനോന്‍, നിമിഷ സജയന്‍, മിയ എന്നിവര്‍ ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്.