Movies

സ്റ്റാലിന്‍ ലുക്കില്‍ മമ്മൂട്ടി; ഫാന്‍ മേഡ് പോസ്റ്റര്‍ ഹിറ്റാക്കി സോഷ്യല്‍ മീഡിയ

‘ജോസഫ് സ്റ്റാലിന്‍’ എന്ന റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ലുക്കില്‍ മമ്മൂട്ടിയെ കണ്ടതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ആരാധകര്‍. ‘സോവിയറ്റ് യൂണിയനില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ വൈറലാണ്.

തീഷ്ണമാര്‍ന്ന നോട്ടവും കട്ടി മീശയുമായി സ്റ്റാലിന്റെ തനിപ്പകര്‍പ്പില്‍ മമ്മൂട്ടിയെ കസ്റ്റമൈസ് ചെയ്തത് സാനി യാസ് ആണ്. കമ്മ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ ‘സ്റ്റാലിന്‍’ എന്ന ഇംഗ്ലീഷ് ടൈറ്റിലില്‍ കൊണ്ടു വന്നിട്ടുമുണ്ട്. ഇതിനു മുമ്പും ഇത്തരം പോസ്റ്ററുകളുമായി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഡിസൈനര്‍ ആണ് യാസിന്‍.