Movies

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; സിനിമ ഈ മാസം ചിത്രീകരണം ആരംഭിക്കും

വീണ്ടും ഒരു രാഷ്ടീയക്കാരന്‍റെ വേഷത്തില്‍ വെള്ളിത്തിരയിലെത്താനൊരുങ്ങുകയാണ് മമ്മൂട്ടി. അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം വൈ.എസ്.ആര്‍ യാത്രയിലാണ് മമ്മൂട്ടി രാഷ്ട്രീയ പ്രവര്‍ത്തകനാകനായി എത്തിയത്.

എന്നാലിപ്പോള്‍ കേരള മുഖ്യമന്ത്രിയായി വെള്ളിത്തിരയിലെത്താനൊരുങ്ങുകയാണ് താരം. ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രീകരണം ഈ മാസം ആരംഭിക്കും. തിരുവനന്തപുരമായിരിക്കു ചിത്രത്തിന്‍റെ പ്രധാനമായും ലൊക്കേഷന്‍.