Movies

അജയ് ദേവ്ഗണ്ണിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് കീര്‍ത്തി സുരേഷ്

മലയാളികളുടെ ഇഷ്ട നായിക കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ഫുട്ബോള്‍ മുഖ്യ പ്രമേയമായെത്തുന്ന ചിത്രത്തില്‍ അജയ് ഗേവഗണ്ണിന്‍റെ നായികയായാണ് കീര്‍ത്തിയെത്തുന്നത്. മൈദാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 1952-1962 കാലഘട്ടത്തിലെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ ചരിത്രം പറയുന്ന ചിത്രമാണ് മൈദാൻ. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

‘ബഡായി ഹോ’യുടെ അമിത് ശർമ്മയാണ് സംവിധാനം. മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതിനുശേഷം കീർത്തിസുരേഷ് നായികയായെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ അജയ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. മറ്റ് തെന്നിന്ത്യൻ ഭാഷകളിലെല്ലാം കീര്‍ത്തി സുരേഷ് അഭിനയിച്ചിട്ടുണ്ട്.