ടൊവിനോ തോമസ് നായകനാകുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭാരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജേക്ക്സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ കൃഷ്ണ,പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
Related News
ബാഫ്റ്റയിൽ തിളങ്ങി ഓപ്പൻഹെയ്മർ; വാരിക്കൂട്ടിയത് 7 പുരസ്കാരങ്ങൾ
ബാഫ്റ്റ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്കാരമെത്തിയത്. ആകെ മൊത്തം ഏഴ് പുരസ്കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു ബില്യണിൽ കൂടുതൽ കളക്ഷൻ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപ്പൻഹെയ്മർ ഗോൾഡൻ ഗ്ലോബ്സ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവിടങ്ങളിൽ തിളങ്ങിയ […]
ഫഹദിനെയോ ഫഹദിന്റെ ചിത്രങ്ങളെയോ വിലക്കിയിട്ടില്ല: വാര്‍ത്ത നിഷേധിച്ച് ഫിയോക്ക്
ഫഹദ് ഫാസിലിനെ താക്കീത് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഫിയോക്ക്. ഫഹദുമായോ ഫഹദിന്റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിന്റെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാല്‍ നടന് ഫഹദ് ഫാസിലിന്റെ സിനിമകള്‍ക്ക് തിയേറ്റര്‍ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫിയോക്ക് വിലക്കിലേക്ക് നീങ്ങുമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. തുടര്‍ച്ചയായി ഫഹദിന്റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സിയൂ സൂണ്‍, ഇരുള്, ജോജി […]
അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര
അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ചിത്രത്തിലൂടെ ആരുടെയും വിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നു. ജയ് ശ്രീരാം എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. പ്രചോദനമാകുന്ന നല്ല കാര്യങ്ങൾ പറയാൻ മാത്രമാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. ഇത് ആർക്കെങ്കിലും ബുദ്ധിമുട്ടാക്കായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഹൈന്ദവ സംഘടനകളുടെ പരാതിയെ തുടർന്ന് സിനിമ ഒടിടിയിൽ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു.ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു […]