ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തമിഴ് നടന് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Related News
പൃഥിരാജ്-ഇന്ദ്രജിത്ത് കൂട്ടുക്കെട്ടില്‍ ‘അയല്‍വാശി’; നേറ്റീവ് ബാപ്പക്ക് തുടര്‍ച്ചയായി നേറ്റീവ് ഡോട്ടര്‍
ലൂസിഫറിന് ശേഷം പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘അയല്‍വാശി’ സിനിമ വരുന്നു. നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകന് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകും. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന് പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി. പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, പൃഥിരാജ് നായകനായ ആദം ജോണ്‍, സംവിധായകന് മുഹ്സിന് പരാരിയുടെ ആദ്യ ചിത്രം കെ.എല്‍ ടെന്‍ പത്ത് എന്നിവയുടെ പിന്നണിയിലും ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എല്‍ […]
‘സമ്മർ ഇൻ ബത്ലഹേം’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്
സിബി മലയിലിൻ്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്ലഹേമി’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിൻ്റെ നിർമാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു പ്രഖ്യാപനം. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്ന് സിയാദ് കോക്കർ പറഞ്ഞു. എങ്കിലും മഞ്ജുവിനോടൊപ്പം ഒരു സിനിമയേ ചെയ്യാൻ കഴിഞ്ഞുള്ളൂ. സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടാവുമെന്നും അദ്ദേഹം […]
‘കാണാത്തത് പൊയ്, ഇനി കാണപ്പോവത് നിജം..’; മലൈകോട്ടൈ വാലിബന് ടീസര്‍ പുറത്ത്
മോഹന്‍ലാൽ ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വക നല്കി ‘മലൈകോട്ടൈ വാലിബന്’ ടീസര്‍. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസറില്‍ എത്തിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ അടുത്ത വർഷം ജനുവരി 25ന് തിയേറ്ററുകളിലെത്തും. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും മോഹൻലാൽ സിനിമയിൽ […]