തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരെകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ കോമ്രേഡിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. തമിഴ് റോക്കേഴ്സിലാണ് ചിത്രത്തിന്റെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം തീയറ്ററുകളിലെത്തി 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് വ്യാജന്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്നലെയായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന സിനിമ നാല് ഭാഷകളിലാണ് പുറത്തിറങ്ങിയത്. ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മൈത്രി മേക്കേഴ്സ് നിർമ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഇ ഫോര്‍ എന്റെർറ്റൈന്‍മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച അമല പോളിന്റെതായി പുറത്തിറങ്ങിയ ‘ആടൈ’യും തമിഴ് റോക്കേഴ്സില്‍ വ്യാജപതിപ്പായി പുറത്തുവന്നിരുന്നു.