Movies

ടിക്ക് ടോക്ക് പെണ്‍കുട്ടികളെ വരൂ.. ഉണ്ണി മുകുന്ദന്റെ സിനിമയില്‍ നായികയാകാം

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചോക്ലേറ്റ്- സ്റ്റോറി റീട്ടോള്‍ഡ് എന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. നവാഗതനായ ബിനു പീറ്ററാണ് ചിത്രത്തിന്റെ സംവിധാനം. പവിത്രം ക്രീയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിനു വേണ്ടിയുള്ള കാസ്റ്റിങ് കോള്‍ ഒരു വീഡിയോയിലൂടെയാണ് തയാറാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് വീഡിയോയിലുള്ളത്.

“കുറച്ച് പാട്ട്, കുറച്ച് ഡാന്‍സ്, കുറച്ച് അഭിനയം” ഇതൊക്കെ താത്പര്യമുള്ള പെണ്‍കുട്ടികളെയാണ് ചിത്രത്തിനു വേണ്ടി തിരയുന്നത്. 18 നും 23 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അവസരമുണ്ട്. രണ്ട് ഫോട്ടോയും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയുമാണ് അയക്കേണ്ടത്. castingclub@luminarfa.org എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഈ മാസം 23 ന് വെകിട്ട് അഞ്ച് മണി വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുന്ന എല്ലാ സുന്ദരികള്‍ക്കും സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് ഈ കാസ്റ്റിങ് കോള്‍ വീഡിയോ അവസാനിക്കുന്നത്.

വില്ലനും നായകവേഷങ്ങളുമൊക്കെയായി കൈ നിറയെ ചിത്രങ്ങളാണ് ഉണ്ണിക്കുള്ളത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.