Movies

ഫെയ്‌സ്ബുക്ക് വീഡിയോയെ ന്യായീകരിച്ച് ആശാ ശരത്

‘എവിടെ’ സിനിമയുടെ പ്രൊമോഷനു വേണ്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് നടി ആശ ശരത്. നിയമ വശങ്ങളെല്ലാം പരിശോധിച്ച് കൂട്ടായെടുത്ത തീരുമാനത്തിന് ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ഫെയിസ് ബുക്കിലൂടെ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ആശ ശരത്ത് പറഞ്ഞു.

തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആശാ ശരത്ത് താന്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയെ കുറിച്ച് വിശദീകരണം നല്‍കിയത്. സ്ത്രീയായതുകൊണ്ടാകാം താന്‍ വേട്ടയാടപ്പെട്ടതെന്നും ആശ പറഞ്ഞു.

കെ.കെ. രാജീവ് സംവിധാനം ചെയ്ത ‘എവിടെ ‘ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോ ആണ് വിവാദമായത്. തന്റെ ഭര്‍ത്താവിനെ കാണാനില്ല. അദ്ദേഹം എവിടെയാണ്. കാണുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുക എന്ന സെല്‍ഫി വീഡിയോ ആണ് ആശാ ശരത്ത് പോസ്റ്റ് ചെയ്തിരുന്നത്. എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആശ ശരത് വ്യക്തമാക്കി.