ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് `കുട്ടിമാമ`. അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വി.എം വിനുവാണ് ചിത്രത്തിന്റെ സംവിധയകൻ. സംഗീത സംവിധാനം അച്ചു രാജാമണിയാണ്. സംഗീത സംവിധായകന് രാജാമണിയുടെ മകനാണ് അച്ചു. മനാഫ് തിരക്കഥ എഴുതിയ ചിത്രത്തിൽ വി.എം വിനുവിന്റെ മകൻ വരുണാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍മാണം ഗോകുലം ഗോപാലനുമാണ്. നായികമാരായെത്തുന്നത് മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു […]
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷനില്‍ നൂറ് കോടി ക്ലബിലും മമ്മൂട്ടി ചിത്രം എത്തിയിരുന്നു. വമ്ബന്‍ താരനിര അണിനിരന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയമായും മാറിയിരുന്നു. മലയാളം പതിപ്പ് പിന്നാലെ സിനിമയുടെ തമിഴ് പതിപ്പും റിലീസിങ്ങിനൊരുങ്ങുകയാണ്. തമിഴില്‍ മൊഴിമാറ്റി എത്തുന്ന മധുരരാജ ഈ വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുരാജ റിലീസിനോടനുബന്ധിച്ച് സണ്ണി ലിയോണിന്റെതായി വന്ന പുതിയ […]
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യുവനടന്മാരില് മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. എടക്കാട് ബറ്റാലയിനിലെ പട്ടാളക്കാരന് ശേഷം ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ഫോറന്‍സിക് എന്നാണ് ചിത്രത്തിന്റെ പേര്. അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ടൊവിനൊയും മംമ്തയും ഒന്നിക്കുന്നത്. ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മുൻപ് ടൊവീനോയോടൊപ്പം അഭിനയിക്കുന്ന കുട്ടികളെ പരിചയപ്പെടുത്തിയിരുന്നു. […]