ബ്രസീലില്‍ 24 മണിക്കൂറിനിടെ 514 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാത്രം മരണസംഖ്യ രണ്ട് ലക്ഷം കടന്നു
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം കടന്നു. അമേരിക്കയില്‍ പുതിയതായി 49,031 കേസുകളും 449 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24 മണിക്കൂറിനിടെ 514 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാത്രം മരണസംഖ്യ രണ്ട് ലക്ഷം കടന്നു. ഇറാനില്‍ ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 82 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെ തള്ളി ഇന്ത്യ മുന്നിലെത്തി. 24 മണിക്കൂറിനിടെ കൂടുതല്‍ മരണം നടന്നത് മെക്സിക്കോയിലും ഇന്ത്യയിലുമാണ്. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 54,736 പേര്‍ക്കാണ്. 853 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനേഴര ലക്ഷം കവിഞ്ഞു.