ഐക്യരാഷ്ട രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നു. ലക്ഷക്കണക്കിന് അഫ്ഗാൻ ജനതയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് അഫ്ഗാൻ പ്രതിനിധി. അഫ്ഗാൻ ജനത ഭയപ്പാടിലാണ്,താലിബാൻ വീടുകളിൽ പരിശോധന നടത്തുന്നു. താലിബാനിൽ നിന്ന് ഭീഷണി നേരിടുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം.
ബലപ്രയോഗത്തിലൂടെ അധികാരത്തിലെത്തുന്ന ഒരു സംവിധാനത്തെയും അംഗീകരിക്കരുത്. പലായനം ചെയ്യുന്നവർക്ക് അയൽ രാജ്യങ്ങൾ അഭയം നൽകണമെന്ന് യു എൻ ഇൽ അമേരിക്കൻ പ്രതിനിധി. മനുഷ്യ അവകാശ ലംഘനം അനുവദിക്കാനാകില്ലെന്നും അമേരിക്കൻ പ്രതിനിധി. ജനാധിപത്യം സംരക്ഷിക്കണമെന്ന് യു എൻ ലെ ഫ്രഞ്ച് പ്രതിനിധി അറിയിച്ചു.അഫ്ഗാനിസ്ഥാനിലെ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് നോർവേ.
അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതിനുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങൾ ശ്രദ്ധാ പൂർവം വീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്,ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. അഫ്‌ഗാനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒപ്പം നിന്ന മുഴുവൻ അഫ്ഗാൻകാർക്കും പിന്തുണ. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിയത് ഒഴിപ്പിക്കലിന് തടസ്സമായി.
അതേസമയം കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താന്‍ കഴിയാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോണ്‍ ബന്ധവും തകരാറിലായി.