ജനീവയിലെ യുഎന്‍ കമ്മിഷനിലെ പെര്‍മനനന്റ് മിഷനെയാണ് കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു
നരേന്ദ്ര മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിമയത്തിന് (സി.എ.എ) എതിരെ നിർണായക നീക്കവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ. നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന വ്യവഹാരത്തിൽ യു.എൻ മനുഷ്യാവകാശ കമ്മീഷണർ കക്ഷിചേർന്നു. എന്നാൽ, സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമങ്ങളുണ്ടാക്കുക എന്നത് ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകി.