International

ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍

ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്കൂളുകളും അടച്ചിടും.

ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കോവിഡ് കോസുകൾ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ബ്രിട്ടനിൽ. ദിനംപ്രതി അഞ്ഞൂറോളം പേർ മരിക്കുകയും ചെയ്യുന്നു. ജനിതകമാറ്റം സംഭവിച്ച് അതിവേഗം പടരുന്ന കോവിഡ് വൈറസ് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ബ്രിട്ടൻ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതോടെ മൂന്നാംതവണയാണ് ബ്രിട്ടണിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

രാജ്യത്തെ മുഴുവൻ സ്കൂളുകളും അടച്ചിടും. രാജ്യത്തെ ആശുപത്രികളും ആരോഗ്യപ്രവർത്തകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ലോക്ക്ഡോൺ പ്രഖ്യാപിക്കവെ ബോറിസ് ജോൺസൺ പറഞ്ഞു. നിലവിൽ ഓക്സ്ഫർഡ് വാക്സിനും ഭൈസർ വാക്സിനും ബ്രിട്ടനിൽ ഉപയോഗിച്ച് തുടങ്ങി.