അഫ്ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. യു എസ് ആക്രമണത്തിൽ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. ഇതിനിടെ കാബൂർ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി നിലനിൽക്കുന്നതായി അമേരിക്ക മുന്നറിപ്പ് നൽകി . ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാന് വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്.
Related News
ഫിലിപ്പീൻസിൽ കൊടുങ്കാറ്റും മണ്ണിടിച്ചിലും; 9 മരണം
ഫിലിപ്പീൻസിൽ കനത്ത മഴയ. കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലും 9 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. പ്രധാന ഹൈവേകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. ഏറ്റവും ജനസാന്ദ്രതയുള്ള ലുസോൺ ദ്വീപിലാണ് കൊമ്പാസു കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചത്. ദ്വീപിൽ ഏഴ് പേരെ കാണാതായി. പർവതപ്രദേശമായ ബെൻഗുവെറ്റിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീരപ്രദേശമായ കഗയാനിൽ ഒരാൾ മുങ്ങി മരിച്ചതായിയും ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കൊടുങ്കാറ്റ് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ശക്തിപ്പെടുത്തി, പടിഞ്ഞാറൻ ദ്വീപ് പ്രവിശ്യയായ പാലവാനിലെ ഒരു ഗ്രാമത്തെ പൂർണമായും […]
വരാനിരിക്കുന്നത് കൊറോണയേക്കാള്‍ മാരകം; മുന്നറിയിപ്പുമായി അമേരിക്കന്‍ ഡോക്ടര്‍
വരാനിരിക്കുന്ന മഹാമാരിയില്‍ ലോകത്തെ പകുതി ജനസംഖ്യയും അപ്രത്യക്ഷമാകുമെന്നാണ് മുന്നറിയിപ്പ്… വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയെന്ന് അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍. കോവിഡ് 19നേക്കാള്‍ മരണനിരക്ക് ഏറെ കൂടിയ മഹാമാരി വരുന്നതോടെ ലോകത്തെ ജനസംഖ്യയുടെ പകുതി ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. അദ്ദേഹം എഴുതിയ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് ‘ എന്ന പുസ്തകത്തിലാണ് വിവരങ്ങളുള്ളത് മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലും ക്രൂരതയുമാണ് രോഗങ്ങള്‍ക്ക് കാരണമാവുകയെന്നാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നത്. ഇതിന് മുന്‍കാല അനുഭവങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. ക്ഷയരോഗത്തിന് […]
‘കൊറോണ വൈറസിനെ ജൈവായുധമാക്കാൻ ചൈന ആലോചിച്ചു’
കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈന അഞ്ചു വർഷം മുൻപ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പടുത്തുന്ന, ചൈനീസ് സൈനിക ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് 2015ൽ എഴുതിയ പ്രബന്ധം പുറത്ത്. ‘ദ ഓസ്ര്ടേലിൻ’ എന്ന മാധ്യമമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്റിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. ചൈന കോവിഡ്മുക്തമായെന്ന ആഘോഷങ്ങൾക്കിടെയാണ് ദുരൂഹതയുണർത്തുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കോവിഡ് ലോകത്ത് വ്യാപിക്കുന്നതിനും വർഷങ്ങൾക്കു മുൻപ് തന്നെ സാർസ് വൈറസ് വകഭേദങ്ങളെ ജൈവായുമാക്കി ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള […]