അമേരിക്കൻ ഇലക്ട്രിക്ക് കാർ കമ്പനിയായ ടെസ്‌ലയുടെ മുതലാളി ഈലോൺ മസ്ക് ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമത്. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസയെ കടത്തിവെട്ടിയാണ് ഈലോൺ മസ്ക് ഈ ചരിത്ത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. അമേരിക്കൻ മാധ്യമസ്ഥാപനമായ ബ്ലൂംബെർഗ് പുറത്തുവിട്ട 500 ലോക സമ്പന്നരുടെ പട്ടികയിലാണ് ടെസ്‌ലയുടെ സി.ഇ.ഒ ഒന്നാമതെത്തിയത്.
ഏറ്റവും ഒടുവിലത്തെ കണക്ക് പരിശോധിക്കുമ്പോൾ 188 ബില്യൺ ഡോളറാണ് ഈലോൺ മസ്കിന്റെ ആസ്തി. ഇത് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസയെക്കാൾ 1.5 ഡോളർ അധികമാണ്. കണക്കുകൾ പ്രകാരം ഈലോണിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ ഉയർച്ചയും, ടെസ്‌ലയുടെ വിഹിത ലാഭത്തിൽ 743 ശതമാനം വളർച്ചയുമാണ് ഇക്കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. അഞ്ച് കോടി വാഹനങ്ങൾ ആയിരുന്നു ടെസ്‌ലയുടെ കഴിഞ്ഞ വർഷത്തെ ടാർഗറ്റ്. ടാർഗറ്റ് പൂർണ്ണമായും എത്തിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും 2020ൽ 4,99,550 വാഹനങ്ങൾ ടെസ്‌ല വിൽക്കുകയുണ്ടായി.
“ടെസ്‌ലക്ക് ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാനായതിൽ വളരെയധികം അഭിമാനമുണ്ട്. ടെസ്‌ല തുടങ്ങുമ്പോൾ ഞാൻ പ്രതീക്ഷിച്ച വിജയ സാധ്യത വെറും പത്ത് ശതമാനം മാത്രമായിരുന്നു. “ഈലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു. വരും വർഷങ്ങളിൽ 20 മില്യൺ വീതം വളർച്ച നേടാനാകുമെന്നാണ് മസ്‌ക് വിശ്വസിക്കുന്നത്.