International

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ 24-കാരി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ റുമെയ്സ ഗെൽഗിയെ സ്ഥിരീകരിച്ചു. 215.16 സെന്റിമീറ്ററാണ് (7 അടി 0.7 ഇഞ്ച്) റുമെയ്സയുടെ ഉയരം. രണ്ടാം തവണയാണ് ഈ 24 കാരി ഗിന്നസ് റെക്കോർഡ് തകർക്കുന്നത്.

18 ആം വയസിലാണ് ആദ്യമായി ഗിന്നസ് റെക്കോർഡ് തേടി എത്തുന്നത്. 2014 ൽ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയായി ഗെൽഗിയെ തിരഞ്ഞെടുത്തിരുന്നു. വളർച്ച വേഗത്തിലാക്കുന്ന വീവർ സിൻഡ്രോം എന്ന അപൂർവ രോഗമാണ് ഗെൽഗിയുടെ അവസ്ഥയ്ക്ക് കാരണം. അസ്ഥിക്ക് ബലക്കുറവ് പോലുള്ള രോഗങ്ങൾക്കും ഈ അവസ്ഥ കാരണമാകും. വീൽചെയറിന്റെ സഹായം ഗെൽഗിക്ക് അനിവാര്യമാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട ഒരു വിഡിയോയിൽ സ്കോളിയോസിസ് പോലുള്ള ഗുരുതരമായ ശാരീരിക രോഗങ്ങളോടെയാണ് താൻ ജനിച്ചതെന്നും, തനിക്കാണ് തുർക്കിൽ ആദ്യമായി ഈ രോഗം ബാധിച്ചതെന്നും ഗെൽഗി പറയുന്നു.