സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് നേരെ പൊലീസ് നടപടി. നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്ത് ആദ്യ ദിനത്തിലാണ് സംഭവം.
രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം സുഡാനില്‍ സ്ഥിതി വഷളായത്. അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു പ്രതിപക്ഷം. ഈ സമരത്തിന്റെ ഒന്നാം ദിനത്തിലാണ് പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് നടപടി ഉണ്ടായത്.
തലസ്ഥാനമായ ഖാര്‍ത്തൂമില്‍ റോഡില്‍ ടയറുകളും മറ്റുമായെത്തിയ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിയമലംഘന സമരത്തില്‍ പങ്കെടുത്ത ചില എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. അധികാരം സൈന്യത്തില്‍ നിന്ന് ജനങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആവശ്യം നേടും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
നിയമലംഘന സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സുഡാനിലെ വ്യാപാര മേഖലയും മറ്റും വിജനമാണ്. കടകള്‍ തുറക്കരുതെന്നാണ് വ്യാപാരികളോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.