ശ്രീലങ്കയില്‍ ഭീകര വിരുദ്ധ സൈനിക നടപടിക്കെതിരെ 15 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയത് ഭീകരരാണെന്ന് സൈന്യം ആരോപിച്ചു.അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.
Related News
ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 70 മരണം
ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ ടുണിഷ്യന്‍ തീരത്തിന് സമീപം മുങ്ങി 70 പേര് മരിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 16 പേരെ ടുണിഷ്യന്‍ നേവിയും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ചയാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്ന് ഇനിയും വ്യക്തമല്ല. അതിനാല്‍ തന്നെ മരണ സംഖ്യ ഉയരാന്‍ ഇടയുണ്ട്. അഭയാര്‍ഥികള്‍ ഇരകളാകുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണിത്. കൂറ്റന്‍ തിരമാലകളില്‍പെട്ട് ബോട്ട് […]
ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട; വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ വേണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍
ഇന്ത്യ- യു.കെ വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ. മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെയും വളർച്ചയെയും ഇത്തരം സംഘർഷങ്ങൾ തടസ്സപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ”ഭാവി വാണിജ്യ-നിക്ഷേപ കരാറുകളിൽ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കും. ഇത് […]
ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം
ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി. അതേസമയം സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്കുന്ന ഫൈനല്‍ എക്സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം […]