കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരങ്ങള്‍ നടത്തിയതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട് . .ലോക്ഡൗൺ കാലത്ത് ചടങ്ങ് നടത്തിയത് വലിയ വീഴ്ചയെന്നാണ് കാബിനറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൺ രംഗത്തെത്തി. സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സമിതി നടത്തിയ അന്വേഷണത്തിലാണ് ബോറിസ് ജോൺസണെതിരായ ഗുരുതര കണ്ടെത്തലുകൾ. ലോക്ഡൗൺ നിലനിൽക്കെ പ്രധാനമന്ത്രി സത്കാരങ്ങൾ നടത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ബ്രിട്ടീഷ് പാർലമെന്റില്‍ ബോറിസ് ജോൺസന്റെ രാജിയാവശ്യം ശക്തമായി.. സ്വന്തം പാർട്ടിയിലെ എം.പിമാരടക്കം രാജിയാവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ രാജിയില്ലെന്ന് ബോറിസ് ജോണ്സൺ ആവര്‍ത്തിച്ചു. പകരം മാപ്പ് അപേക്ഷിക്കുന്നതായും വിഷയം കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയെന്നും ബോറിസ് ജോൺസൺ പറഞ്ഞു. രാജി വയ്ക്കാത്ത പ്രധാനമന്ത്രിയുടെ നടപടി നാണം കെട്ടതാണെന്ന് പ്രതിപക്ഷം തുറന്നടിച്ചു. ബോറിസിന്റെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്. കഴിഞ്ഞ വർഷമാണ് ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും നിരവധി പേർ പങ്കെടുത്ത 11ലധികം സത്കാര ചടങ്ങളുകൾ നടന്നത്.
Related News
കോവിഡ്: ലക്ഷം മരണം കടന്ന് അമേരിക്ക
ഇപ്പോഴും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം തുടരുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്… കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലേറെ പേര് മരിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി അമേരിക്ക. കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷമാവുകയും ചെയ്തു. 2020 തുടങ്ങുമ്പോള്‍ അസംഭവ്യമെന്ന് ഏതാണ്ടെല്ലാവരും കരുതിയിരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് അമേരിക്കയില്‍ നിന്നും വരുന്നത്. ഇപ്പോഴും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം തുടരുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളും പല രീതിയില്‍ […]
‘ട്രംപ് പോയി, അടുത്തത് മോദി’; ട്വിറ്ററില്‍ ട്രെന്റിങ്ങായി ഹാഷ്ടാഗ്
അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറം, ട്വിറ്ററിൽ #ട്രംപ്ഗോൺ മോഡി നെക്സ്റ്റ് എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഐടി സെൽ ട്രെന്റിങ് ആക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ കണ്ണുതുറപ്പിച്ചു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിന് ശേഷം, 2019ൽ ഹ്യൂസ്റ്റണിൽ നടന്ന ഹൌഡി മോദി റാലിയില്‍ പങ്കെടുത്തതിനും ട്രംപിനെ പിന്തുണച്ചതിനും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു. “ബിജെപിക്ക് റിവേഴ്സ് റോബിൻഹുഡ് സിൻഡ്രോം […]
ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍; ഫൈനല്‍ പട്ടികയില്‍ രണ്ട് മലയാളികള്‍
ഫോട്ടോഗ്രാഫിയിലെ ഓസ്കാർ എന്നറിയപ്പെടുന്ന ‘വേൾഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ’ മത്സരത്തിന്റെ ഫൈനലിലേക്ക് രണ്ട് മലയാളികളുടെ ചിത്രങ്ങൾ. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി ശബരി ജാനകിയും പൊന്നാനി സ്വദേശി അനിൽ പ്രഭാകറുമാണ് ഫൈനലിലെത്തിയത്. കാടും മലയും താണ്ടിയെടുത്ത ആയിരക്കണക്കിന് ഫോട്ടോകളില്‍ ശബരി ജാനകിയുടെ രണ്ട് ഫോട്ടോകളാണ് വേള്‍ഡ് വൈല്ഡ്ളെഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ ഫോട്ടോഗ്രാഫി പുരസ്കാരമായ ‘സാങ്ച്വറി ഏഷ്യ’ അവാർഡടക്കം ഒട്ടേറേ ദേശീയ പുരസ്കാരങ്ങൾ […]