സൗദിയിലേക്ക് നാളെ മുതല്‍ (2020 മാര്‍ച്ച് 15 മുതല്‍) മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തി വെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നത്. നാളെ രാവിലെ മുതല്‍ വിദേശത്തുള്ള സൗദികളെ രക്ഷപ്പെടുത്താനുള്ളതൊഴികെ ഒരു വിമാനവും വിദേശത്തേക്ക് പറക്കില്ല. നേരത്തെ അനിശ്ചിത കാലത്തേക്കെന്ന് പറഞ്ഞതോടെ പ്രവാസികള്‍ ആശങ്കയിലായിരുന്നു.
