ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു
ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കാണ് ഫൈനല്‍ എക്സിറ്റ് ലഭിച്ചത്. 2019 ഒക്ടോബര്‍ മുതല്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ നാട്ടില്‍ പോകാന്‍ ഫൈനല്‍ എക്സിറ്റ് വിസ ലഭിച്ചത്. ഇതില്‍ മലയാളികളും ഉണ്ട്. ഫൈനല്‍ എക്സിറ്റ് ലഭിച്ചവരില്‍ 549 പേര്‍ ഇഖാമ കാലാവധി തീര്‍ന്നവരാണ്. സ്പോണ്‍സര്‍ ഹുറൂബാക്കിയവര്‍, അതായത് ഒളിച്ചോടിയെന്ന് സ്പോണ്‍സര്‍ പരാതി കൊടുത്ത 3032 പേരും ഇക്കൂട്ടത്തിലുണ്ട്. ഹുറൂബിനും ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും പുറമെ, മത്‌ലൂബ് ആഥവാ പൊലീസ് കേസുള്ളവര്‍ക്കും നാടണയാം.
നിലവില്‍ കേസുകളില്‍ പെട്ട് പിഴ ലഭിച്ചവര്‍ക്കും നടപടി ക്രമങ്ങള്‍ക്കൊടുവില്‍ എക്സിറ്റ് ലഭിക്കും. എല്ലാവര്‍ക്കും കേസിന്റെ സ്വഭാവവും നിയമവും അനുസരിച്ചാകും ഇനി സൌദിയില്‍ മടങ്ങിയെത്താനാകൂ. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ഫോം (ലിങ്ക്: https://www.eoiriyadh.gov.in/news_detail/?newsid=35) ഓണ്‍ലൈനായി പൂരിപ്പിക്കണം. നിലവില്‍ എക്സിറ്റ് ലഭിച്ച എല്ലാവരേയും ഘട്ടം ഘട്ടമായാണ് നാട്ടിലെത്തിക്കുക.