നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൌദി ജവാസാത്ത്. കാലാവധി അവസാനിക്കുന്നവരുടെ റീ എന്‍ട്രി നീട്ടി നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് ആളുകള്‍ക്ക് സൌദിയിലേക്ക് തിരിച്ചെത്താം. കന്പനികളുടെ മുഖീം പോര്‍ട്ടല്‍ വഴിയും റീ എന്‍ട്രി നീട്ടാന്‍ സൌകര്യമുണ്ട്. ഈ സൌകര്യം ലഭിക്കാത്തവര്‍ക്കെല്ലാം റീ എന്‍ട്രി നീട്ടി ലഭിച്ചേക്കും. നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് വിസാ കാലാവധി അവസാനിക്കുന്നവരുടേയും കാലാവധികള്‍ നീട്ടി നല്‍കുമെന്ന് സൌദി ജവാസാത്ത് അറിയിച്ചു. ഇതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഒരു ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് ട്വിറ്ററില്‍ പ്രതികരിച്ചത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/08/re-entry-extension-jawazat.jpg?resize=1200%2C642&ssl=1)