International

മ്യാൻമറിൽ സൈന്യത്തിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നു

സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈന്യത്തിനെതിരെ മ്യാൻമറിൽ ജനകീയ പ്രതിഷേധം തുടരുന്നു. പ്രധാന നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. തെരുവുകളിൽ ജനരോഷം ആളിക്കത്തുമ്പോൾ പ്രതിഷേധങ്ങൾക്ക് തടയിടാൻ സൈനിക അനുകൂലികളും നഗരങ്ങളിൽ ഇറങ്ങിയ കാഴ്ചയ്ക്കാണ് ഇന്നലെ മ്യാൻമർ സാക്ഷ്യം വഹിച്ചത്. അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു.

ആയുധങ്ങളുമായാണ് സൈനിക അനുകൂലികൾ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. വലിയ നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ മ്യാൻമർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഫേസ്ബുക്ക് നിരോധിച്ചു. രാജ്യത്ത് പൊതുജന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് നിരോധനം. സൈന്യത്തിന്‍റെ അധീനതയിലുള്ള കമ്പനികൾ ഫേസ്ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്ക് ബാധകമാണ്. നേരത്തെ സൈനിക മേധാവികളുടെ പേജുകൾ ഫേസ്ബുക്ക് മരവിപ്പിച്ചിരുന്നു.