അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന. ഇന്നലെ ബാരലിന് 63 ഡോളർ വരെ വില ഉയർന്നു. ഉൽപാദന രംഗത്തെ ഉണർവിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടർച്ചയായ മിസൈൽ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവർധനക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിലയിൽ സുസ്ഥിരത ഉറപ്പാക്കാനായാൽ ഗൾഫ് രാജ്യങ്ങൾക്ക് അത് വലിയ നേട്ടമാകും.
Related News
പുതുവർഷത്തെ വരവേറ്റ് ലോകം: പ്രധാന നഗരങ്ങളിലെ ആഘോഷത്തിന്റെ മാറ്റ് കുറച്ച് കോവിഡ്
ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ട് മൂന്നരക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ആന്റ് സമോവ ദ്വീപുകളിലാണ് 2021ആദ്യ കാല്‍വെപ്പ് നടത്തിയത്. ഒരു മണിക്കൂറിനകം ന്യൂസിലന്‍ഡില്‍ പുതുവർഷമെത്തി, ഓക്ർലന്റാണ് പുതുവർഷമാഘോഷിച്ച ആദ്യ വന്‍ നഗരം, വൈകാതെ ആസ്ത്രേലിയയും പുതുവർഷത്തിലേക്ക് കടന്നു. ഏഷ്യയില്‍ ജപ്പാനാണ് ആദ്യം പുതുവർഷത്തെ വരവേറ്റത്, വൈകാതെ ചൈനയിലും നേപ്പാളിലും ബംഗ്ലാദേശിലും വർണവിസ്മയം വിടർന്നു. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ചാണ് ആഘോഷത്തിലേക്ക് കടന്നത്. പുലർച്ചെ രണ്ടരയോടെ യൂറോപ്പ് 2021ന് സ്വാഗതമോതി, പതിവ് ജനക്കൂട്ടങ്ങളിലില്ലെങ്കിലും പ്രതീക്ഷയുടെ വർണങ്ങള്‍ വാനിലുയർന്നു. ഇന്ന് പത്തരയോടെയാണ് […]
യു.എ.ഇ ഗോൾഡൻ വിസ നേടി നൈല ഉഷയും മിഥുന് രമേശും
മലയാളി താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. ഇതിന് ശേഷം ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇപ്പോഴിതാ മലയാള സിനിമാതാരങ്ങളായ നൈല ഉഷയും മിഥുന് രമേശുമാണ് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് […]
കൊറോണ വൈറസ്; ഒരാഴ്ച കൊണ്ട് ആശുപത്രി നിര്‍മ്മിച്ച് ചൈന
കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായതോടെ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുകയാണ് ചൈന. ഒരാഴ്ച കൊണ്ട് നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയ ആശുപത്രികളിലൊന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വര്‍ധിച്ചതോടെയാണ് അടിയന്തരമായി ആശുപത്രികള്‍ നിര്‍മിക്കാന്‍ ചൈന തുനിഞ്ഞത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് രണ്ട് ആശുപത്രികള്‍. ആയിരം കിടക്കകളുള്ള ഒരു ആശുപത്രിയുടെ നിര്‍മാണം തുടങ്ങിയത് കഴിഞ്ഞയാഴ്ച. രണ്ടരലക്ഷം സ്ക്വയര്‍ഫീറ്റ് സ്ഥലം ജെ.സി.ബിയും ബുള്‍ഡോസറും കൊണ്ട് ഇടിച്ചുനിരത്തി പണി തുടങ്ങി. 4000ത്തിലധികം തൊഴിലാളികള്‍ വിവിധ ഷിഫ്റ്റുകളിലായി കഠിന […]