ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്.
യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ ഡബ്ല്യു.എഫ്.പി നിർണായക പങ്കുവഹിച്ചുവെന്ന് പുരസ്കാര നിർണയ സമിതി കണ്ടെത്തി. എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമായ സംഘടന 1963ല്‍ ആണ് സ്ഥാപിക്കപ്പെട്ടത്.
10 ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്‌ലോയില്‍ പുരസ്‌കാരം സമ്മാനിക്കും.