മക്ക നഗരത്തെ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നു. ഇതിന്റെ ഭാഗമായി ഗവൺമെന്റ് സേവനങ്ങൾ ഇ-നെറ്റ് വർക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകും.
മക്കയേയും പുണ്യസ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് മക്ക പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷമാണ് മക്ക ഗവർണ്ണർ പറഞ്ഞത്. അത്യാധുനിക സംവിധാനങ്ങളോടെ മക്കയേയും പുണ്ണ്യസ്ഥലങ്ങളേയും ലോകോത്തര നിലവാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് സ്മാര്‍ട്ട് മക്ക പദ്ധതി. ഭാവിയില്‍ പുണ്ണ്യസ്ഥലങ്ങളെ മുഴുവന്‍ ഇ-സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിസിറ്റി പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഗവൺമെന്റ് സേവനങ്ങളെ ഇലക്ട്രോണിക് നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കുവാൻ തയ്യാറെടുക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയം, സൗദി ഡാറ്റ ആന്റ് എ.ഐ അതോറിറ്റി എന്നിവക്ക് പുറമെ, വിവിധ സർക്കാർ കമ്പനികളുമായും, ഏജൻസികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
മക്ക നഗരത്തെ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതോടൊപ്പം സാങ്കേതിക മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, തൊഴിൽ സാഹചര്യം വർധിപ്പിക്കുക, ഓഡിറ്റിംഗ്, ഡാറ്റ നിരീക്ഷണം തുടങ്ങിയവ വേഗത്തിലാക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏഴായിരത്തോളം സ്വദേശികളായ യുവതീ യുവാക്കൾക്ക് പരിശീലനം നൽകും.