കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് തണുത്ത് വിറയ്ക്കുകയാണ് യു.എസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. വെള്ളവും വൈദ്യുതിയും ആഹാരവുമില്ലാതെ വലയുകയാണ് ടെക്സസുകാര്‍. എവിടെയും മഞ്ഞ് മൂടിയ റോഡുകളും വീടുകളുമാണ് കാണാന്‍ കഴിയുന്നത്. വീടുകളിലെ ഫാനുകളില്‍ പോലും മഞ്ഞ്പാളികള്‍ പൊതിഞ്ഞിരിക്കുകയാണ്.
വൈദ്യുതി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനത്തിന്‍റെ 90% വൈദ്യുതിയുടെയും ഉത്തരവാദിത്തമുള്ള ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ ഓഫ് ടെക്സസ് (ERCOT) അറിയിച്ചു. എന്നിരുന്നാലും, സംസ്ഥാനത്തെ പതിനായിരക്കണക്കിന് വീടുകളിൽ ഇപ്പോഴും വൈദ്യുതിയും അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൌകര്യങ്ങളുമില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മഞ്ഞുവീഴ്ചയുടെ ആഘാതം ക്രമേണ കുറയുമെങ്കിലും തെക്കൻ മധ്യമേഖലയിൽ ശനിയാഴ്ച വരെ റെക്കോർഡ് താഴ്ന്ന താപനില നിലനിൽക്കുമെന്ന് നാഷണൽ വെതർ സർവീസ് അഭിപ്രായപ്പെട്ടു.