International

കുവൈത്തിൽ 562 പേർക്ക് കൂടി കോവിഡ്; 1473 പേർക്ക് രോഗമുക്തി

24 മണിക്കൂറിനുള്ളിൽ 6 മരണം; ഇത് വരെ മരിച്ചത് 236 പേർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2721 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 29921 ആയി. പുതിയ രോഗികളിൽ 99 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889 ആയി.

24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 236 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 148 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 54 പേർക്കും അഹമ്മദിയിൽ നിന്നുള്ള 200 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 105 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 36
  • മംഗഫ്: 26
  • മെഹ്ബൂല: 32
  • അബ്ദലി: 23
  • ഖെയ്താൻ: 28
  • ജലീബ് അൽ ശുയൂഖ്: 30

പുതുതായി 1473 പേർ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 17223 ആയി. നിലവിൽ 12462 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.