സംഘര്‍ഷം കനക്കുന്നതിനിടെ റഷ്യന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യത്തിന് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും വെടിവച്ചിട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപമാണ് വെടിവയ്പ്പുണ്ടായത്.
പാര്‍മെന്റില്‍ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കിയും പ്രതിരോധിക്കുകയാണ് യുക്രൈന്‍ സൈന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ സുഖോയ് 35 വിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് യുക്രൈന്‍ ഹാക്കര്‍മാര്‍ താറുമാറാക്കി. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും കീവ് മേയര്‍ പറഞ്ഞു.
അതേസമയം യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ലെന്നും, യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു. അതിനോടുള്ള പ്രതികരണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
റഷ്യയ്ക്ക് നേരെ യുക്രൈന്‍ പട്ടാളക്കാര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം റഷ്യ തകര്‍ത്തിരുന്നു. 118 യുക്രൈന്‍ സൈനിക കേന്ദ്രങ്ങളും അഞ്ച് വിമാനങ്ങളും തകര്‍ത്തതായി റഷ്യ അറിയിച്ചു. 150ല്‍ അധികം യുക്രൈന്‍ സൗനികര്‍ ആയുധം വെച്ച് കീഴടങ്ങിയെന്നാണ് റഷ്യയുടെ അവകാശവാദം.