International

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

ഒരാഴ്ച മുന്‍പാണ് കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാന്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ അമേരിക്കന്‍ സൈന്യം വെടിയുതിര്‍ത്തത്. തിക്കിലും തിരക്കിലും വെടിവയ്പ്പിലും പെട്ട പത്തോളം പേര്‍ മരിച്ചിരുന്നു. അതേസമയം ഇന്ന് നടന്ന വെടിവയ്പിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജര്‍മന്‍ മിലിട്ടറിയാണ് വാര്‍ത്ത് പുറത്തുവിട്ടത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തിന് പുറത്തുകടക്കാന്‍ ജനംശ്രമിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബുളും പ്രസിഡന്റിന്റെ കൊട്ടാരവുമടക്കം താലിബാന്‍ പിടിച്ചടക്കിയിരുന്നു. അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് വിമാനത്താവളത്തില്‍ വീണ്ടും ആക്രമണമുണ്ടായത്.
അതിനിടെ അഫ്ഗാനിസ്താന്‍ മതമൗലിക വാദികള്‍ക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.