International

ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ടു​മാ​യി ഇ​റാ​ൻ; ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യം ആവശ്യപ്പെട്ടു

ജനുവരി മൂന്നിന്​ ബഗ്​ദാദിലെത്തിയ ഖാസിം സുലൈമാനി യു.​എ​സ് ​​സേ​നയുടെ ആ​ളി​ല്ലാ വി​മാനം​ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്

ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ഇ​റാ​ന്‍ ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യ​വും തേ​ടി. ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പെ​ടെ മു​പ്പ​തു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ന്‍ ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല​പാ​ത​ക​ക്കു​റ്റ​വും ഭീ​ക​ര​വാ​ദ​ക്കു​റ്റ​വു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ർ​പോ​ളി​നോ​ട് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞാ​ലും ട്രം​പി​ന് എ​തി​രെ​യു​ള്ള കേ​സ് തു​ട​രു​മെ​ന്നു​മാ​ണ് ഇ​റാ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജനുവരി മൂന്നിന്​ ബഗ്​ദാദിലെത്തിയ ഖാസിം സുലൈമാനി യു.​എ​സ് ​​സേ​നയുടെ ആ​ളി​ല്ലാ വി​മാനം​ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. പ്ര​സി​ഡ​ൻ​റ്​ ട്രം​പി‍​​​ന്റെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പെന്‍റ​ഗ​ൺ വ്യ​ക്ത​മാ​ക്കിയിരുന്നു.

ഇ​സ്​​ലാ​മി​ക് റവ​ലൂ​ഷ​ന​റി ഗാ​ര്‍ഡ് സൈ​നി​ക വി​ഭാ​ഗ​ത്തി​​​​​െൻറ ഭാ​ഗ​മാ​യ ​‘ഖു​ദ്​​സ്​​ സേ​ന’ മേ​ധാ​വി​യായിരുന്നു​ സു​ലൈ​മാ​നി. ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള ഇ​റാ​ഖി​ലെ പൗ​ര​സേ​ന​ക​ളു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​റാ​യ അ​ബു മ​ഹ്ദി അ​ല്‍ മു​ഹ​ന്ദി​സും യു.എസ് ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ടിരുന്നു.