International

‘ഫെയര്‍ ആന്‍ഡ് ലൗലി’യില്‍ നിന്നും ‘ഫെയര്‍’ ഒഴിവാക്കും; തീരുമാനവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം ശരീര സൗന്ദര്യ ഉദ്പാദകരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഈ മേഖലയില്‍ നിന്ന് തന്നെ പിന്‍വാങ്ങിയിരുന്നു.

മുഖസൗന്ദര്യ ക്രീമുകളില്‍ പ്രശ്സതരായ ‘ഫെയര്‍ ആന്‍ഡ് ലൗലി’ പേരില്‍ നിന്നും ‘ഫെയര്‍’ എന്ന വാക്ക് ഒഴിവാക്കുന്നതായി അറിയിച്ചു. ഫെയര്‍ ആന്‍ഡ് ലൗലിയുടെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡാണ് സുപ്രധാന തീരുമാനവുമായി രംഗത്തുവന്നത്. ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം ലോകത്താകമാനം വംശീയതയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം ശരീര സൗന്ദര്യ ഉദ്പാദകരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഈ മേഖലയില്‍ നിന്ന് തന്നെ പിന്‍വാങ്ങിയിരുന്നു.

എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി കൊണ്ടുള്ള ശരീര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാര്‍ സഞ്ജീവ് മെഹ്‍ത പ്രസ്താവനയില്‍ അറിയിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ശരീരത്തെ ക്കുറിച്ചുള്ള ആകുലത കൂടുതലായതിനാല്‍ ‘ഫെയര്‍ ആന്‍ഡ് ലൗലി’ക്ക് വലിയ മാര്‍ക്കറ്റായിരുന്നെന്നും അടുത്തിടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മാറ്റം വരുത്തിയതായും വിലയിരുത്തലുകളുണ്ട്. പുതിയ ബ്രാന്‍ഡിങ്ങിന്‍റെ ഭാഗമായ പേര് അതെ സമയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മുഖ സൗന്ദര്യ രംഗത്തെ വലിയ കമ്പനിയായ ലോഹിയാലിലും വലിയ സമ്മര്‍ദ്ദം ഉയരുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. തൊലി മിനുക്കുക, വെളുപ്പിക്കുക, തിളങ്ങുക എന്നീ വാക്കുകള്‍ വൈകാതെ ശരീര സൗന്ദര്യ വസ്തുക്കളില്‍നിന്നും കേട്ടുകേള്‍വി മാത്രമാകുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഈ മാസം ശരീരം വെളുപ്പിക്കുന്ന ക്രീമുകള്‍ വില്‍പ്പന നടത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.