ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വർധിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ശക്തി കൂട്ടാൻ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. “അവർ ആക്രമണം വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറുക്കാൻ ഞങ്ങളും തയ്യാറാണ്; അവർ നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങളുടെ പ്രതിരോധം തയ്യാറാണ്” – നിലവിൽ ഗസ്സയ്ക്കു പുറത്ത് താമസിക്കുന്ന ഹാനിയ ചൊവ്വാഴ്ച വൈകിട്ട് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇടപെട്ട എല്ലാവരോടും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Related News
കോവിഡ് 19; ബ്രസീലില്‍ സ്ഥിതി ഗുരുതരം, ലോക്ഡൌണ് കര്‍ശനമാക്കി ചിലി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഒറ്റ ദിവസം 37,278 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,338 പേര് മരിക്കുകയും ചെയ്ത ബ്രസീലിലാണ് നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കവിഞ്ഞതോടെ ചിലി ലോക്ഡൌണ് കര്‍ശനമാക്കി. 9,34,769 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ രോഗ […]
കോവിഡ് വാക്സിൻ പരീക്ഷിച്ച ഒരാളുടെ നില ഗുരുതരം
അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്സിന് ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്സണ് ആന്റ് ജോണ്സണ് നേരത്തെ അറിയിച്ചത് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ്. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് പരീക്ഷണം അവസാന ഘട്ടത്തിലാണെങ്കിലും ഈ തീരുമാനമെടുക്കാൻ കാരണം ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്സിന് നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്സിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി […]
നവംബർ ഒന്ന് മുതൽ വിദേശരാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം
നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.